ജില്ലാ പദ്ധതി പരിഷ്കരണം ജില്ലാതല കൂടിയാലോ

    കോഴിക്കോട് : ജില്ലാ പദ്ധതി പരിഷ്കരണം ജില്ലാതല കൂടിയാലോചനായോഗം മന്ത്രി ഉദ്ഘാടനം ചെയ്തു പ്രദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തി വികസനത്തിന് ആക്കം കൂട്ടുകയാണ് സർക്കാർ നയമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി  പി എ മുഹമ്മദ് റിയാസ്. ഇതിനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനുള്ള പൊതു നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല കൂടിയാലോചനായോഗം കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. വരുന്ന 25 വർഷത്തിൽ  ജനങ്ങളുടെ ജീവിത ഗുണനിലവാരത്തിൽ വലിയ മാറ്റം കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കുകയാണെന്നും വികസന പ്രവർത്തനങ്ങളുടെ പ്രയോജനം സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പതിമൂന്നാം പദ്ധതിയുടെ അവസാനകാലത്ത് ആരംഭിച്ച കേരള ചിക്കൻ പദ്ധതി ഇപ്പോൾ രാജ്യത്താകെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പദ്ധതിയി...